ചരക്കു ലോറികള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്അരൂര്‍: നിര്‍ത്തിയിട്ടിരുന്ന ചരക്കു ലോറിക്കു പിന്നില്‍ മറ്റൊരു ലോറിയിടിച്ച് മറിഞ്ഞ് മൂന്നു പേര്‍ക്ക് പരിക്ക്. ചന്തിരൂര്‍ പുതിയ പാലത്തിനു സമീപം ശനിയാഴ്ച പുലര്‍ച്ചേ മൂന്ന് മണിക്കായിരുന്നു അപകടം. ഡ്രൈവര്‍മാരയ കായംകുളം ചക്കാലത്തറയില്‍ നസീര്‍ (35), തൃശൂര്‍ നടുവളപ്പില്‍ അജയന്‍ (23), സഹയാത്രികനായ ഇരിഞ്ഞാലക്കുട വാഴക്കുടത്തില്‍ യതീഷ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നസീറിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വീട്ടയച്ചു. മറ്റു രണ്ട് പേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പാലത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഇതുവഴി വന്ന മറ്റൊരു ലോറി ഇടിക്കുകയായിരുന്നു. മുന്നിലെ ലോറി പാലത്തിന്റെ മുകളില്‍നിന്ന് പത്ത് അടി താഴേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റുകളും പന്തല്‍ സാധനങ്ങളും അപ്രോച്ച് റോഡില്‍ നിരന്നതോടെ ഇവിടെ ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ക്രെയിന്‍ ഉപയോഗിച്ച് സാധനങ്ങള്‍ മറ്റൊരു ലോറിയിലേക്ക് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.

RELATED STORIES

Share it
Top