ചമ്രവട്ടം പാതയിലെ വീട്ടമ്മയുടെ മരണം: പ്രധാന ഉത്തരവാദി മന്ത്രിയെന്ന്

എടപ്പാള്‍: തിരുര്‍ ചമ്രവട്ടം പാതയിലെ ഗര്‍ത്തത്തില്‍ വീണ് വീട്ടമ്മ മരിച്ചതിലെ പ്രധാന ഉത്തരവാദി സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയാണന്ന് തവനൂര്‍ മണ്ഡലം മുസ്്‌ലിം ലീഗ് ലീഡേഴ്‌സ് മീറ്റ് കുറ്റപ്പെടുത്തി. ഓരോ വര്‍ഷവും കോടികള്‍ വിഴുങ്ങുന്ന പ്രവര്‍ത്തനം നടന്നതില്‍ ഭരണത്തിന്റെ സ്വാധീനമുള്ളതിലും റോഡ് തകര്‍ച്ചക്ക് ശാശ്വത പരിഹാരമുണ്ടാക്കുന്നതിലുള്ള അനാസ്ഥയും മന്ത്രിക്ക് ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞ് മാറ്റാന്‍ കഴിയില്ലെന്ന് യോഗം ആരോപിച്ചു. എം അബദ്ല്ലകുട്ടി അധ്യക്ഷത വഹിച്ചു.  സി പി ബാവഹാജി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കോക്കൂര്‍, കെ എം ഗഫൂര്‍,  ഇബ്രാഹിം മുതൂര്‍, എന്‍ എ ബാവഹാജി, ആര്‍ കെ ഹമീദ്്, അനീഷ് മംഗലം, അലി പോട്ടര്‍ നിരവധി പേര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top