ചന്ദ്രശേഖര്‍ ആസാദിനെതിരായ എന്‍എസ്എ പിന്‍വലിച്ചെന്ന്

യുപി ന്യൂഡല്‍ഹി: ഭീം ആര്‍മി നേതാവ് രാവണ്‍ എന്നറിയപ്പെടുന്ന ചന്ദ്രശേഖര്‍ ആസാദിന്റെ പേരിലുള്ള ദേശീയ സുരക്ഷാ നിയമ (എന്‍എസ്എ) പ്രകാരമുള്ള വകുപ്പുകള്‍ പിന്‍വലിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.
കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ആസാദ് നല്‍കിയ ഹരജികള്‍ ചീഫ്ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍കറും ഡി വൈ ചന്ദ്രചൂഡൂം അടങ്ങിയ ബെഞ്ച് പരിഗണിക്കവെയാണ് എന്‍എസ്എ പ്രകാരമുള്ള വകുപ്പുകള്‍ പിന്‍വലിച്ചതായി യുപി സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
ദലിതുകളെ സംഘടിപ്പിച്ച് സംഘപരിവാരത്തിനെതിരേ പ്രക്ഷോഭം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരം 2017 ജൂണിലാണ് പോലിസ് ആസാദിനെ അറസ്റ്റ് ചെ—യ്തത്. സവര്‍ണരുടെ അതിക്രമത്തിനെതിരേ ദലിതുകളെ അണിനിരത്തി പ്രതിരോധം തീര്‍ത്തതിനെ തുടര്‍ന്ന്, കലാപം സൃഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.

RELATED STORIES

Share it
Top