ചന്ദ്രബാബു നായിഡുവിനും മമതക്കും സന്ദര്‍ശനാനുമതി നിഷേധിച്ചു

ന്യൂഡല്‍ഹി: ഉപരോധസമരത്തിന്റെ ആറാം ദിവസമായ ഇന്നലെ കെജ്‌രിവാളിനെ കാണാന്‍ പഞ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും അനുമതി നിഷേധിച്ചു. ലഫ്. ഗവര്‍ണര്‍ തന്നെയാണ് ഇരുമുഖ്യമന്ത്രിമാര്‍ക്കും അനുമതി നിഷേധിച്ചത്. ഇതിനുപിറകേ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി എന്നിവരും രാജ് നിവാസിലേക്കു തിരിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രിമാര്‍. അനുമതി നിഷേധിച്ച സംഭവം തീര്‍ത്തും അസാധാരണമാണെന്നും പിന്നില്‍ പ്രധാനമന്ത്രിയുടെ ഓഫിസാണെന്നും കെജ്‌രിവാള്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top