ചന്ദന മോഷണം; യുവാവ് പിടിയില്‍മറയൂര്‍: മറയൂര്‍ നാക്കുപെട്ടിചന്ദന പ്ലാന്റേഷനിലെ മരങ്ങള്‍ വെട്ടിക്കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍. കാന്തല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ നാക്കുപെട്ടി ആദിവാസി കോളനിയിലെ ലവന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ശിവന്‍ (27) ആണ് പിടിയിലായത്. കഴിഞ്ഞ മാസമാണ് വനം വകൂപ്പിന്റെനാക്കുപെട്ടി ഭാഗത്തുള്ള റീപ്ലാന്റേഷന്‍ മേഖലയില്‍ നിന്നും എട്ടു ചെറിയ ചന്ദന മരങ്ങള്‍ മുറിച്ചതും ചന്ദന തൈകള്‍ നശിപ്പിക്കുകയും ചെയ്തത്. ഇതിനെ തുടര്‍ന്ന് കാന്തല്ലൂര്‍ഡെപ്യൂട്ടി റെയിഞ്ചര്‍ ആര്‍. അജിത്ത്കുമാറിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണ സംഘമാണ് കഴിഞ്ഞ ദിവസം പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും അന്‍പത് കിലോഗ്രാം ചന്ദനവും ചന്ദനമരങ്ങള്‍ മുറിക്കാന്‍ ഉപയോള്‍ വാള്‍, ചെത്തിമിനൂക്കാ ന്‍ ഉപയോഗിക്കുന്ന കത്തികള്‍ ഉള്‍പെടെ കണ്ടെടുത്തത്. നാക്കുപെട്ടി വനമേഖലയില്‍ നിന്നാണ്കാന്തല്ലൂര്‍ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ ചന്ദനത്തടികള്‍ കണ്ടെടുത്തതും പ്രതിയെ പിടികൂടിയതും.

RELATED STORIES

Share it
Top