ചന്തേരയില്‍ ജമാഅത്തിന്റെ ഹോം ലൈബ്രറി

തൃക്കരിപ്പൂര്‍: ദൃശ്യമാധ്യമങ്ങളുടെയും സോഷ്യല്‍ മീഡിയയുടെയും അതിപ്രസരത്തില്‍ പുസ്തകവായനയുടെ കൂമ്പൊടിയുന്ന കാലഘട്ടത്തില്‍ വായന  പ്രോല്‍സാഹിപ്പിക്കാന്‍ ഹോം ലൈബ്രറി സംവിധാനവുമായി ചന്തേര മഹല്ല് ജമാഅത്ത് കമ്മിറ്റി. കമ്മറ്റിയുടെ കീഴില്‍ മദ്‌റസ കേന്ദ്രീകരിച്ച് മഹല്ലിലെ നടക്കാവ് മുതല്‍ പിലിക്കോട് വരൈയുള്ള പരധിക്കുള്ളില്‍ നടപ്പിലാക്കുന്ന നൂതനമായ പദ്ധതിയാണ് ഹോം ലൈബ്രറി.
മഹല്ലിന്റെ നാലു ഏരിയകളിലെ വീടുകള്‍ കേന്ദ്രീകരിച്ച് രക്ഷിതാക്കള്‍ക്കാവശ്യമായ പുസ്തകങ്ങള്‍ തിരഞ്ഞെടുത്ത് വിശാലമായ വായനയ്ക്ക് അവസരം ഒരുക്കുകയാണ് മഹല്ല് ജമാഅത്ത്. ഹോം ലൈബ്രറിയുടെ ഉദ്ഘാടനം ചന്തേര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്നു. ചന്തേര മദ്‌റസയില്‍ നടന്ന സ്‌നേഹവീട് രക്ഷാകര്‍തൃ സംഗമം എസ്‌വൈഎസ് ജില്ലാ പ്രസിഡന്റ് ടി കെ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ശഫീഖ് ദാരിമി അധ്യക്ഷത വഹിച്ചു. എ ജി മുഹമ്മദ് കുഞ്ഞി ഹാജി, സാജിദ് മൗലവി, ടി കെ അബ്ദുല്‍ സലാം മൗലവി സംബന്ധിച്ചു.

RELATED STORIES

Share it
Top