ചത്ത തെരുവുനായ്ക്കളെ സംസ്‌കരിക്കാന്‍ നടപടിയില്ല ; തെരുവുകള്‍ ചീഞ്ഞുനാറുന്നുമാന്നാര്‍: വാഹനങ്ങളിടിച്ചും അല്ലാതെയും ചത്തൊടുങ്ങുന്ന തെരുവുനായകളെ സംസ്‌കരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനാല്‍ തെരുവുകള്‍ ചീഞ്ഞുനാറാന്‍ കാരണമാക്കുന്നു. വിവിധയിടങ്ങളില്‍ ഇപ്രകാരം ദുര്‍ഗന്ധം വമിക്കുന്നത് കാല്‍നട യാത്രികരെ ഉള്‍പ്പെടെ ദുരിതത്തിലാക്കുകയാണ്. ദുര്‍ഗന്ധം മൂലം വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത സ്ഥിതിയുമുണ്ട്. നായകള്‍ വീടുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും മുമ്പില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തുന്നത് പതിവാണ്.തെരുവ് നായ സംരക്ഷണത്തിന് വേണ്ട ഒരു പദ്ധതികളും ആവിഷ്‌കരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവാത്തതും ജനജീവിതം കുടുതല്‍ ദുസ്സഹമാക്കുന്നു. കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് ജങ്ഷനില്‍ വാഹനമിടിച്ച് ചത്ത നായയെ ഒടുവില്‍ വാര്‍ഡ് മെംബര്‍ സ്വന്തം കാശ് മുടക്കി സംസ്‌കരിച്ചിരുന്നു. സ്‌റ്റോര്‍ ജങ്ഷനിലെ സപ്ലൈകോ സ്‌റ്റോറിന് മുന്നില്‍ രണ്ട് ദിവസമാണ് നായ ചത്ത് കിടന്നത്. വാര്‍ഡ് മെംബര്‍ സുഖമില്ലാതെ ആശുപത്രിയിലായതിനാലാണ് അത് നീക്കം ചെയ്യാതെ കിടന്നത്. മെംബറുടെ നേതൃത്വത്തില്‍ നായയെ കുഴിച്ചിട്ടതിന് ശേഷമാണ് സപ്ലൈകോ സ്‌റ്റോര്‍ തുറന്നത്. ദുര്‍ഗന്ധം മൂലം അസഹ്യമായ  കടകളില്‍ നിരവധിയാളുകള്‍  സാധനം വാങ്ങാനെത്തിയെങ്കിലും നായയെ സംസ്‌കരിക്കാന്‍ ആരും തയ്യാറായതുമില്ല.നിരവധിയാളുകള്‍ ഇതിനെതിരേ രംഗത്തു വന്നെങ്കിലും ആരും നടപടികള്‍ സ്വീകരിക്കുന്നിജല്ല.  ജില്ലാതല കലാ-കായികമേള ഇന്ന് തൊടുപുഴയില്‍ തൊടുപുഴ: കുടുംബശ്രീയുടെ 19ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായുള്ള ജില്ലാതല കലാ-കായികമേള 'അരങ്ങ് 2017' ഇന്ന് തൊടുപുഴ സെന്റ് സെബാസ്റ്റിയന്‍സ് ഹൈസ്‌കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികാഘോഷങ്ങള്‍ 13ന് തൊടുപുഴ മൗര്യ ഗാര്‍ഡന്‍സ് ഹാളിലും നടക്കും. കലാമത്സരങ്ങളില്‍ 13 സ്‌റ്റേജ് ഇനങ്ങളും ഏഴ് സ്‌റ്റേജിതര ഇനങ്ങളുമാണ് ഉള്ളത്. ആറ് ഇനങ്ങളിലായി കായിക മത്സരങ്ങളും നടത്തും. എഡിഎസ്, സിഡിഎസ്, താലൂക്ക്തല മത്സരങ്ങളിലൂടെ ഒന്നാം സ്ഥാനം നേടുന്നവര്‍/ സംഘങ്ങളാണ് ജില്ലാതല മത്സരത്തിലേക്ക് അര്‍ഹത നേടിയിട്ടുള്ളത്. ജില്ലാതല മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍/ സംഘങ്ങള്‍ സംസ്ഥാനതല മത്സരത്തിലേക്ക് അര്‍ഹത നേടും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തിന്‍ കീഴില്‍  പ്രവര്‍ത്തിക്കുന്നതും മത്സര നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകൃതമാകുന്ന ദിവസം വരെ അഫിലിയേഷന്‍ നേടിയതുമായ അയല്‍ക്കൂട്ടങ്ങളിലെ പ്രതിനിധികള്‍ക്കും അവരുടെ കുടുംബങ്ങളിലെ 25 വയസ് പൂര്‍ത്തിയായ വനിതകള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കാം. ജില്ലാതല വാര്‍ഷികാഘോഷം 13ന് രാവിലെ 11.30ന് മൗര്യ ഗാര്‍ഡന്‍സ് ഹാളില്‍ കലാപരിപാടികളോടെ ആരംഭിക്കും. ശിങ്കാരിമേള മത്സരവും ഇവിടെ അരങ്ങേറും. രണ്ടിന് പൊതുസമ്മേളനം മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. പി ജെ ജോസഫ് എംഎല്‍എ അധ്യക്ഷനാവും. ഇ എസ് ബിജിമോള്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ഇമശ്രീ മില്‍ക്ക് പ്രൊഡ്യൂസര്‍ കമ്പനിയുടെ പ്രോമോഷന്‍ വീഡിയോ പ്രകാശനം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിക്കും. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ സഫിയാ ജബ്ബാര്‍ ചെയര്‍പേഴ്‌സനായി സംഘാടകസമിതി പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ ആര്‍ ബിനു, റീജ കൃഷ്ണന്‍, ബിനു ശ്രീധര്‍, ജിജോ ജോസ്, വി സി അനീഷ്, ഡിനോ ബേബി, കെ ആര്‍ ലിസണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top