ചത്തീസ്ഗഡ് പോലിസും തൊഴില്‍ വകുപ്പും അന്വേഷണം തുടങ്ങി

മണ്ണാര്‍ക്കാട്: മൈതാനിയില്‍ ഉറങ്ങുന്ന ചത്തീസ്ഗഢ് സ്വദേശികളുടെ മുകളിലുടെ ബസ് കയറി രണ്ടുപേര്‍ മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ചത്തീസ്ഗഡ് പോലിസും തൊഴില്‍ വകുപ്പും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വകുപ്പും അന്വേഷണം തുടങ്ങി. അപകടത്തില്‍പ്പെട്ടവര്‍ ബാലന്‍മാരാണെന്നാണ് സംഘത്തിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍.  സിഐ ധര്‍മറാം, ജില്ലാ ചൈല്‍ഡ്
പ്രൊട്ടക്ഷന്‍ ഓഫിസര്‍ ലീനനാരിയ, ലേബര്‍ ഓഫിസര്‍ മുകേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ മണ്ണാര്‍ക്കാട്ടെത്തി  അപകടം നടന്ന സ്ഥലം, പോലിസ് സ്‌റ്റേഷന്‍, പരിക്കേറ്റ ചത്തീസ്ഗഡ് സ്വദേശി രാജേഷ് ചികില്‍സയില്‍ കഴിയുന്ന മദര്‍ കെയര്‍ ആശുപത്രി എന്നിവിടങ്ങളി്ല്‍ സംഘം അന്വേഷണം നടത്തി.
മൂന്നുപേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ലന്നും ബാലവേല നിയമം ലംഘിക്കപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും സംഘം പറഞ്ഞു. പാലക്കാട് ജില്ലാ ലേബര്‍ ഓഫിസര്‍ ആനന്ദനും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. ചത്തീസ്ഗഡ് ഹുറെ മാന്‍പൂര്‍ സ്വദേശി  സുരേഷ് ഘോഡ, ചത്തീസ്ഗഡ് പരാലി ധനിറാമിന്റെ മകന്‍ ബല്ലിഷോരി എന്നിവരാണു മരിച്ചത്. കുഴല്‍കിണര്‍ നിര്‍മാണ കമ്പനിയില്‍ ജോലിക്കാരായ ഇവര്‍ കുന്തിപ്പുഴയിലെ പെട്രോള്‍ പമ്പിനു പിന്‍വശത്തെ കുന്തിപ്പുഴയിലെ മൈതാനിയില്‍ ഉറങ്ങുന്നതിനിടെയാണ് ഇവര്‍ക്കു മുകളിലൂടെ സ്വകാര്യ ബസ് കയറി അപകടം ഉണ്ടായത്.

RELATED STORIES

Share it
Top