ചണ്ണക്കാമണ്‍ മൂലമണ്ണില്‍ കാട്ടാനക്കൂട്ടമിറങ്ങി; കൃഷികള്‍ നശിപ്പിച്ചു

പത്തനാപുരം: പിറവന്തൂര്‍ പഞ്ചായത്തിലെ കറവൂര്‍ ചണ്ണക്കാമണ്‍ മൂലമണ്ണില്‍ കാട്ടാനകൂട്ടമിറങ്ങി വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു.മൈലാടിയില്‍ വീട്ടില്‍ മത്തായിയുടേതടക്കം നിരവധി കര്‍ഷകരുടെ കൃഷികളാണ് നശിപ്പിച്ചത്.

മത്തായിയുടെ നൂറ്റമ്പതോളം മൂട് വാഴകളും,നൂറ്റി ഇരുപതോളം മൂട് റബര്‍ തൈകളും മറ്റു കൃഷികളുമാണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയിലും പുലര്‍ച്ചെയുമായി വന്നാണ്
കാട്ടാന കൂട്ടങ്ങള്‍ കൃഷികള്‍ നശിപ്പിച്ചത്. കാട്ടാനക്കൂട്ടം അടുത്തിടെ നിരവധി തവണ ജനവാസ മേഖലയില്‍ ഇറങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. പന്നി,കുരങ്ങ് മലയണ്ണാന്‍ അടക്കമുള്ളവ കൃഷികള്‍ നശിപ്പിക്കുക പതിവാണ്.
വനപാലകര്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top