ചട്ടവിരുദ്ധ പരോള്‍മുഖ്യമന്ത്രി മറുപടി പറയണം- ആര്‍എംപി

കോഴിക്കോട്: ടി പി കേസ് പ്രതികളുടെ ചട്ടവിരുദ്ധ പരോളും ജയിലുകളിലെ വിഐപി പരിഗണനയും സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.
ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ടി പി കേസ് പ്രതികളായ  കുഞ്ഞനന്തന് നാലര വര്‍ഷത്തിനിടയില്‍ ഒരു വര്‍ഷക്കാലവും കെ സി രാമചന്ദ്രന് 200 ദിവസക്കാലവുമാണ് പരോളും സുഖചികിത്സയും അനുവദിക്കപ്പെട്ടത്.ഇതിനെതിരേ ശക്തമായ നിയമ നടപടിയുമായി ആര്‍എംപിഐ മുന്നോട്ടുപോവും.പരോളില്‍ ഇറങ്ങിയ കുഞ്ഞനന്തന്‍ സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്ത വാര്‍ത്ത നിയമസഭയില്‍ പ്രതിപക്ഷം പ്രമേയമായി അവതരിപ്പിച്ചപ്പോള്‍, സര്‍ക്കാര്‍ കൊലയാളികള്‍ക്കൊപ്പമാണെന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. പ്രതികള്‍ക്ക് ആനുകൂല്യം ലഭിക്കുന്നത് ജുഡീഷ്യറിയോടുള്ള വെല്ലുവിളിയാണ്. ടിപി വധ ഗൂഢാലോചനയില്‍ ഉന്നത സിപിഎം നേതാക്കള്‍ക്ക് പങ്കുള്ളതുകൊണ്ടാണ് ടിപി കേസ് പ്രതികളെ വിട്ടയക്കാന്‍ ഗവര്‍ണറോട് പിണറായി സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്.
പ്രതികളോട് സര്‍ക്കാര്‍ കാണിക്കുന്ന വിധേയത്വം പൊതുസമൂഹത്തോട് തുറന്നുപറയാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണമെന്ന് എന്‍ വേണു പ്രസ്താവനയില്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top