ചട്ടം ലംഘിച്ച് മാര്‍ക്കറ്റ് ഫെഡ് വാഹനത്തില്‍ ചുവപ്പ് ബോര്‍ഡ്

മാനന്തവാടി: ചട്ടം ലംഘിച്ച് സഹകരണ സ്ഥാപനത്തിന്റെ വാഹനത്തില്‍ അനധികൃതമായി കേരള സര്‍ക്കാര്‍ എന്ന പേരില്‍ ചുവപ്പ് ബോര്‍ഡ്. സഹകരണ സ്ഥാപനമായ മാര്‍ക്കറ്റ് ഫെഡ് എംഡിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കെഎല്‍ 7 സിഡി 3299 എന്ന ഇന്നോവ കാറിലാണ് കേരള സര്‍ക്കാര്‍ മാര്‍ക്കറ്റ് ഫെഡ് എന്ന ചുവപ്പ് ബോര്‍ഡ് സ്ഥാപിച്ച് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറും സിപിഎം നേതാവുമായ കെ വി മോഹനന്‍ യാത്ര ചെയ്യുന്നത്.
നേരിട്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാഹനത്തിനു മാത്രമാണ് ചുവപ്പ് ബോര്‍ഡ് ഉപയോഗിക്കാന്‍ അനുമതി. ഇതു ലംഘിച്ചാണ് മാര്‍ക്കറ്റ് ഫെഡിന്റെ വാഹനത്തില്‍ ചുവപ്പ് ബോര്‍ഡ് സ്ഥാപിച്ച് കണ്‍വീനറുടെ യാത്ര.
കര്‍ശന നിയന്ത്രണം നിലനില്‍ക്കുമ്പോള്‍ സിപിഎം നേതാവും എല്‍ഡിഎഫ് കണ്‍വീനറുമായ വ്യക്തി സഹകരണ സ്ഥാപനത്തിന്റെ വാഹനത്തില്‍ നിയമവിരുദ്ധമായി ചുവപ്പ് ബോര്‍ഡ് വച്ച് സഞ്ചാരിക്കുന്നതിനെതിരേ പരാതിയുരുകയാണ്. സര്‍ക്കാര്‍ ബോര്‍ഡ് ദുരുപയോഗം ചെയ്തതിനെതിരേ വഞ്ചനാക്കുറ്റത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍വാഹന വകുപ്പിന് പരാതി നല്‍കാനൊരുങ്ങുകയാണ് പൊതുപ്രവര്‍ത്തകര്‍.

RELATED STORIES

Share it
Top