ചങ്ങനാശേരി സ്വദേശി ദമ്മാമില്‍ മരിച്ചു

ദമ്മാം: ചങ്ങനാശേരി സ്വദേശി വാഴപ്പള്ളി വടക്കേപ്പറമ്പില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ (48) സൗദി അറേബ്യയിലെ ദമ്മാമില്‍ മരിച്ചു.ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നാല് ദിവസം മുമ്പ് അല്‍ ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. 20 വര്‍ഷമായി സദര്‍ സര്‍വീസ് കമ്പനിയില്‍ പ്ലംബറായി ജോലി ചെയ്തുവരികയായിരുന്നു. സുമാ ദേവിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു.

RELATED STORIES

Share it
Top