ഘാതകന്റെ സ്ഥാനാര്‍ഥിത്വം: എതിര്‍പ്പുമായി അഫ്രാസുലിന്റെ കുടുംബം

കൊല്‍ക്കത്ത: രാജസ്ഥാനില്‍ കുടിയേറ്റ തൊഴിലാളിയായ അഫ്രാസുല്‍ ഖാനെ ചുട്ടുകൊന്ന കൊലയാളിയെ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഇരയുടെ കുടുംബം. യുപി നവനിര്‍മാണ്‍ സേനാംഗമായ കൊലയാളി ശംഭുലാല്‍ റെഗാറിനെ യുപിയിലെ ആഗ്രയില്‍ നിന്ന് മല്‍സരിപ്പിക്കാനൊരുങ്ങുന്നുവെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ പ്രതികരണം.
മല്‍സരിക്കാന്‍ അവസരം ലഭിക്കുകയും ജയിക്കുകയും ചെയ്താല്‍ തന്റെ ഭര്‍ത്താവിന്റെ ഘാതകന്‍ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുമെന്ന് ഭയക്കുന്നതായി ഖാന്റെ ഭാര്യ ഗുല്‍ബഹര്‍ ബീബി പറഞ്ഞു. തങ്ങളുടെ സര്‍വതും കവര്‍ന്നെടുത്ത കൊലയാളിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം. തങ്ങള്‍ക്ക് അതിജീവിക്കാന്‍ നീതി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top