'ഗൗരി ലങ്കേഷ് വധക്കേസ് പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകന്‍'

മംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ പരശുറാം വാഗ്മറെ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നു ശ്രീരാമസേനാ മേധാവി പ്രമോദ് മുത്താലിക്. ഇയാള്‍ ശ്രീരാമസേനാ പ്രവര്‍ത്തകനാണെന്നു കഴിഞ്ഞദിവസം പോലിസ് അവകാശപ്പെട്ടിരുന്നു.
2012 ജനുവരി ഒന്നിന് വിജയ്പുര ജില്ലയിലെ സിന്ദഗിയില്‍ തഹസില്‍ദാരുടെ ഓഫിസില്‍ പാകിസ്താന്‍ പതാക ഉയര്‍ത്തിയ കേസില്‍ അറസ്റ്റിലായ ആറു പേരില്‍ ഒരാളാണ് ഇയാളെന്നും മുത്താലിക് വ്യക്തമാക്കി. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെങ്കിലും വാഗ്മറെയും മറ്റ് അഞ്ചു പേരും ശ്രീരാമസേനാ പ്രവര്‍ത്തകരാണെന്നായിരുന്നു അന്നത്തെ വിജയ്പുര പോലിസ് സൂപ്രണ്ട് അറിയിച്ചിരുന്നത്. പാക് പതാക ഉയര്‍ത്തിയതില്‍ അറസ്റ്റിലായ വാഗ്മറെയ്ക്കു വേണ്ടി ആര്‍എസ്എസ് മുന്നോട്ടുവന്നിരുന്നതായും മുത്താലിക് വ്യക്തമാക്കി.

RELATED STORIES

Share it
Top