ഗൗരി ലങ്കേഷ് വധം: ഹിന്ദുത്വ നേതാവിനെ ചോദ്യംചെയ്യാന്‍ ആരംഭിച്ചു

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസുമായി ബന്ധപ്പെട്ട് തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകന്‍ സുധാന്‍വ ഗോണ്ഢലേക്കറെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ചോദ്യംചെയ്യാന്‍ ആരംഭിച്ചു. തീവ്ര ഹിന്ദുത്വ സംഘടനയായ ശിവപ്രതിഷ്ഠന്‍ ഹിന്ദുസ്താനിന്റെ പ്രവര്‍ത്തകനാണ് ഇയാള്‍. അനാചാര വിരുദ്ധ പ്രവര്‍ത്തകന്‍ നരേന്ദ്ര ധബോല്‍ക്കറുടെ കൊലപാതകത്തിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് ഇയാള്‍ നേരത്തേ അറസ്റ്റിലായിരുന്നത്. യുഎപിഎ പ്രകാരം ഗോണ്ഢലേക്കര്‍ക്കെതിരേ കേസെടുത്തിരുന്നു. കര്‍ണാടക എസ്‌ഐടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളുടെ വീട്ടില്‍ മഹാരാഷ്ട്ര പോലിസ് നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കുകളടക്കമുള്ള ആയുധങ്ങള്‍ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന (എടിഎസ്) കണ്ടെത്തിയിരുന്നു. വെള്ളിയാഴ്ചയാണ് ബംഗളൂരു കോടതി ഇയാളെ 14 ദിവസം എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടത്. ഗൗരി ലങ്കേഷ് വധ ഗൂഢാലോചനയിലും നടപ്പാക്കുന്നതിലും ഗോണ്ഢലേക്കര്‍ നിര്‍ണായക പങ്ക് വഹിച്ചതായി എസ്‌ഐടി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മഹരാഷ്ട്ര സത്തന സ്വദേശിയായ ഇയാള്‍ ഗൗരി ലങ്കേഷ് വധത്തിനുപയോഗിച്ച തോക്ക് മറ്റൊരു പ്രതിയായ എച്ച് എല്‍ സുരേഷലില്‍ നിന്ന് കൈപ്പറ്റിയതായും കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top