ഗൗരി ലങ്കേഷ് വധം: പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ബംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്നു സംശയിക്കുന്ന പരശുറാം വാഗ്മെയറെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ കോടതി ഉത്തരവിട്ടു. ജൂണ്‍ 12നു വിജയപുത്ര ജില്ലയിലെ സിന്താഗിലെ വീട്ടില്‍ നിന്നാണു പരശുറാമിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്.
അന്വേഷണ ഉദ്യോഗസ്ഥരോട് ഇയാള്‍ കുറ്റസമ്മതം നടത്തിയിരുന്നു. 14 ദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷമാണു പ്രതിയെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വയ്ക്കാന്‍ അന്വഷണ സംഘം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലാണു പ്രതിയെ പാര്‍പ്പിക്കുക. കേസിലെ മറ്റു പ്രതികളായ അമോല്‍ കലെ ഏലിയാസ്, സുജീത് കുമാര്‍, മനോഹര്‍ എടാവെ തുടങ്ങിയവരുടെ വിചാരണയ്‌ക്കൊപ്പം പരശുറാമിന്റെ കേസും കോടതി വാദംകേള്‍ക്കും.

RELATED STORIES

Share it
Top