ഗൗരി ലങ്കേഷ് വധം: തോക്ക് കൈമാറിയയാള്‍ അറസ്റ്റില്‍

മംഗളൂരു: എഴുത്തുകാരന്‍ കല്‍ബുര്‍ഗി, മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ഉള്‍പ്പെടെ പ്രമുഖരെ കൊലപ്പെടുത്തിയ കേസില്‍ അക്രമികള്‍ക്ക് തോക്ക് കൈമാറിയ സുള്ള്യ സ്വദേശി അറസ്റ്റില്‍. ഗൗരി ലങ്കേഷിനു നേരെ നിറയൊഴിച്ച പരശുറാം വാഗ്മറെയെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് കേരള-കര്‍ണാടക അതിര്‍ത്തിയിലെ ജാല്‍സൂരിനടുത്ത സുള്ള്യ സ്വദേശിയായ മോഹന്‍ നായകി(50)നെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ബംഗളൂരു കോടതിയില്‍ ഹാജരാക്കിയ മോഹന്‍ നായകിനെ വിശദമായ ചോദ്യം ചെയ്യലിന് ആറു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു.

RELATED STORIES

Share it
Top