ഗൗരി ലങ്കേഷ് വധം: കുറ്റസമ്മതത്തിന് പണം വാഗ്ദാനം ചെയ്‌തെന്ന് പ്രതി

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ കുറ്റസമ്മതത്തിന് പ്രത്യേക അന്വേഷണസംഘം 25 ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് പ്രതി പരശുറാം വാഗ്മറെ. ഇയാളുള്‍പ്പെടെ കേസിലെ 12 പ്രതികളെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ പരശുറാമിന്റെ വെളിപ്പെടുത്തല്‍. അന്വേഷണസംഘം ആഴ്ചകളോളം തന്നെ പീഡിപ്പിച്ചെന്നും കുറ്റം സമ്മതിച്ചില്ലെങ്കില്‍ കുടുംബത്തെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരശുറാം ആരോപിച്ചു. താന്‍ എന്തൊക്കെ പറയണമെന്ന് അന്വേഷണസംഘം പറഞ്ഞുതരുകയായിരുന്നുവെന്നും പരശുറാം പറയുന്നു. കുടുംബത്തെ ഉപദ്രവിക്കുമെന്നു ഭീഷണി മുഴക്കിയെന്ന് കേസിലെ മറ്റൊരു പ്രതിയായ മനോഹര്‍ ഇഡവേയും ആരോപിക്കുന്നു. പരശുറാം വാഗ്മറെയും മനോഹറുമുള്‍പ്പെടെ 12 പ്രതികളാണ് ഇതുവരെ കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

RELATED STORIES

Share it
Top