ഗൗരി ലങ്കേഷ് വധം: കസ്റ്റഡിയിലുള്ള ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ ഒന്നാം പ്രതി

ബംഗളൂരു:മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലുള്ള ഹിന്ദു യുവസേന പ്രവര്‍ത്തകന്‍ ഒന്നാം പ്രതിയെന്ന് കര്‍ണാകട പോലീസ്.കസ്റ്റഡിയിലുള്ള ഹിന്ദുയുവസേന പ്രവര്‍ത്തകന്‍ നവീന്‍ കുമാര്‍(37) കേസിലെ ഒന്നാം പ്രതിയാണെന്നും ഇയാള്‍ക്ക് ജാമ്യം നല്‍കരുതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സീല്‍ ചെയ്ത കവറില്‍ കോടതിയെ ഏല്‍പ്പിച്ചു. തോക്കും തിരകളും വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നവീന്‍ കുമാറിനെ നിര്‍ണായക വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ക്ക് ആയുധം നല്‍കിയത് താനാണെന്ന് നവീന്‍ കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് രാജരാജേശ്വരി നഗറിലെ വീടിനുമുന്നില്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊന്നത്.

RELATED STORIES

Share it
Top