ഗൗരി ലങ്കേഷ് വധം: ഒരാള്‍ കൂടി അറസ്റ്റില്‍

ബംഗളൂരു: ഗൗരി ലങ്കേഷ് വധവുമായി ബന്ധപ്പെട്ട് പ്രത്യേകാന്വേഷണസംഘം (എസ്‌ഐടി) ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. എച്ച് എല്‍ സുരേഷാണ് അറസ്റ്റിലായത്. ഗൗരിയുടെ കൊലയാളിക്ക് അഭയം നല്‍കിയത് ഇയാളാണെന്നാണ് എസ്‌ഐടി കരുതുന്നത്. അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
ഗൗരിയുടെ കൊലയാളി പരശുറാം റാം വാഗ്മരെയ്ക്ക് സംരക്ഷണം നല്‍കിയത് സുരേഷ് ആണെന്ന് എസ്‌ഐടി അറിയിച്ചു. ഇതോടെ കേസില്‍ 11 പേര്‍ അറസ്റ്റിലായി.

RELATED STORIES

Share it
Top