ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ സ്മരണയില്‍ കേരളത്തിലെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകന് കഴക്കൂട്ടം പ്രസ് ക്ലബ്ബ് നല്‍കുന്ന പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു.
10,000 രൂപയും ഫലകവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. 2017 മാര്‍ച്ച് ഒന്നു മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ മലയാള പത്രങ്ങളില്‍ വന്ന അന്വേഷണാത്മക റിപോര്‍ട്ടുകളാണ് അവാര്‍ഡിന് പരിഗണിക്കുക.
അച്ചടിച്ച് വന്ന പത്രത്തിന്റെ രണ്ട് പകര്‍പ്പും സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷകന്റെ പൂര്‍ണ മേല്‍വിലാസവും രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സെക്രട്ടറി, പ്രസ് ക്ലബ്ബ് കഴക്കൂട്ടം, ടിസി 1/51, പോലിസ് സ്റ്റേഷന്‍ സമീപം, കഴക്കൂട്ടം, തിരുവനന്തപുരം 695582 എന്ന വിലാസത്തില്‍ 2018 ആഗസ്ത് 10ന് മുമ്പ് ലഭിക്കണം

RELATED STORIES

Share it
Top