ഗൗരി ലങ്കേഷിന്റെ മരണത്തെ നായ ചാവുന്നതിനോട് ഉപമിച്ച് പ്രമോദ് മുത്തലിക്

ബാംഗ്ലൂര്‍: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ നായ ചാവുന്നതിനോട് ഉപമിച്ച് ശ്രീരാംസേന പ്രസിഡന്റ് പ്രമോദ് മുത്തലിക്. ഗൗരിയുടെ മരണത്തെക്കുറിച്ചു പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നവെന്നാണ് ചിലരുടെ ആരോപണം. കര്‍ണാടകത്തില്‍ ഒരു നായ  ചത്താല്‍ മോദി എന്തിനു പ്രതികരിക്കണമെന്നാണ് അദ്ദേഹം ചോദിച്ചത്.ഗൗരി ലങ്കേഷ് വധത്തില്‍ കുറ്റസമ്മതം നടത്തിയ പരശുറാം വാഗ് മറെ രാംസേന പ്രവര്‍ത്തകനല്ലെന്നും മുത്തലിക് പറഞ്ഞു.എന്നാല്‍ കഴിഞ്ഞ ദിവസം ഇയാള്‍ക്കൊപ്പം മുത്തലിക് നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വന്നിരുന്നു.അയാള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞത് എന്താണെന്ന് എനിക്കറിയില്ല. ഒട്ടേറെ പേര്‍ എന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. ഒരു ഫോട്ടോ എടുത്തതുകൊണ്ടു ഒരാള്‍ ശ്രീ രാംസേനാംഗം ആകില്ല-മുത്തലിക് പറഞ്ഞു.

RELATED STORIES

Share it
Top