ഗൗരി ലങ്കേഷിനെ വധിച്ചത് എന്റെ മതത്തെ രക്ഷിക്കാന്‍-കുറ്റം സമ്മതിച്ച് പ്രതി

ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസില്‍ പിടിയിലായ പ്രതി പരശുറാം വാഗ്‌മോര്‍ കുറ്റം സമ്മതിച്ചതായി പ്രത്യേക അന്വേഷണ സംഘം. കൊല്ലും വരെ ആരെയാണ് വധിക്കുന്നതെന്ന് അറിഞ്ഞിരുന്നില്ല.എന്റെ മതത്തെ രക്ഷിക്കാന്‍ ഒരാളെ കൊല്ലാന്‍ പറഞ്ഞു.അതാണ് താന്‍ ചെയ്തതെന്നുമാണ് പ്രതിയുടെ മൊഴി.എന്നാല്‍ ഇപ്പോള്‍ ഗൗരിയെ കൊല്ലാന്‍ പാടില്ലായിരുന്നുവെന്ന് തോന്നുന്നു.സപ്തംബര്‍ 2017ലാണ് എയര്‍ഗണ്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചത്. അതുവരെ എയര്‍ഗണ്‍ ഉപയോഗിക്കാന്‍ അറിയില്ലായിരുന്നു.പരശുറാമിനെ സഹായിക്കാന്‍ ചുരുങ്ങിയത് മൂന്ന് പേരെങ്കിലും ഉണ്ടായിരുന്നിരിക്കണമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഒന്ന് പരശുറാമിനെ ബംഗളൂരുവില്‍ എത്തിച്ചയാള്‍, രണ്ട് അയാളെ കൃത്യം നടന്ന ആര്‍ ആര്‍ നഗറിലേക്ക് ബൈക്കില്‍ കൊണ്ടു പോയ ആള്‍, മൂന്ന് അയാള്‍ക്ക് തോക്ക് നല്‍കിയ ആള്‍.ഇവരെയും കണ്ടെത്തേണ്ടതുണ്ട്.

RELATED STORIES

Share it
Top