ഗൗരി നേഹയുടെ മരണം: അധ്യാപികമാരെ കേക്ക് മുറിച്ച് ആഘോഷത്തോടെ തിരിച്ചെടുത്തു

കൊല്ലം: ഗൗരി നേഹയുടെ മരണത്തില്‍ ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരായ ശിക്ഷാനടപടിയില്‍ മാനേജ്‌മെന്റിന്റെ ഒത്തുകളി. കൊല്ലം ട്രിനിറ്റി സ്‌കൂളിലെ അധ്യാപകര്‍ക്കാണ് സസ്‌പെന്‍ഷന്‍ കാലയളവില്‍ ശമ്പളം മാനേജ്‌മെന്റ് ശബളം അനുവദിച്ചത്. സസ്‌പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിക്കുമെന്ന നിലപാടിലാണ് മാനേജ്‌മെന്റിന്റെ നടപടി. രണ്ട് ദിവസം മുമ്പ് തിരിച്ചെത്തിയ അധ്യാപികമാരെ കേക്ക് മുറിച്ച്
ആഘോഷത്തോടെയാണ് തിരിച്ചെടുത്തതെന്നാണ് വിവരം.അതേസമയം, അധ്യാപകരെ തിരിച്ചെടുത്തതില്‍ വിദ്യാഭ്യാസ വകുപ്പിന് എതിര്‍പ്പറയിച്ചു. ആഘോഷത്തോടെ അധ്യാപികമാരേ സ്വീകരിച്ചത് സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പ്രതികരിച്ചു. സംഭവത്തില്‍ സ്‌കൂളിന് നോട്ടീസയച്ചിട്ടുണ്ട്.അധ്യാപികയുടെമാനസിക പീഡനത്തെ  തുടര്‍ന്ന് ഗൗരി സ്‌കൂള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍നിന്ന് ചാടിമരിമരിച്ച കേസിലാണ് അധ്യാപികമാരായ സിന്ധു പോള്‍, ക്രസന്റ് നെവീസ്  എന്നിവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നത്.

RELATED STORIES

Share it
Top