ഗൗരിയമ്മയ്ക്ക് നൂറാം പിറന്നാള്‍; മുഖ്യമന്ത്രി ആശംസ നേര്‍ന്നു

തിരുവനന്തപുരം: നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന കെ ആര്‍ ഗൗരിയമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചരിത്രത്തിലും മനുഷ്യ മനസ്സുകളിലും അനശ്വരമായ ശേഷിപ്പുകള്‍ സംഭാവന ചെയ്യാന്‍ കഴിയുന്ന രാഷ്ട്രീയത്തിലെ അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് ഗൗരിയമ്മയെന്നു പിണറായി ഫേസ്ബുക്ക് പേജില്‍ കുറിച്ചു. ആ ജീവിതം കേരളത്തിന്റെ ചരിത്രമാണ്. ആദ്യ മന്ത്രിസഭയിലെ റവന്യൂമന്ത്രി എന്ന നിലയില്‍ കേരളത്തിന്റെ വളര്‍ച്ചയില്‍ ഗൗരിയമ്മ നല്‍കിയത് അമൂല്യ സംഭാവനകളാണ്. 1959ലെ കാര്‍ഷികബന്ധ ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചത് ഗൗരിയമ്മയാണ്. കഷ്ടപ്പെടുന്നവരോട് അലിവുള്ള രാഷ്ട്രീയ നേതാവും പ്രഗല്ഭയായ നിയമസഭാ സാമാജികയും ആര്‍ജവമുള്ള ഭരണാധികാരിയുമായിരുന്നു ഗൗരിയമ്മ. സ്‌നേഹത്തിന്റെ കെടാവിളക്കായി ഗൗരിയമ്മ നമ്മോടൊപ്പമുണ്ടാവട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു.

RELATED STORIES

Share it
Top