ഗൗതം വെടിക്കെട്ടില്‍ മുംബൈ വീണു; രാജസ്ഥാന് രാജകീയ ജയം


ജയ്പൂര്‍: കൃഷ്ണപ ഗൗതത്തിന്റെ ബാറ്റിങ് വെടിക്കെട്ടില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 167 റണ്‍സിനെ 19.4 ഓവറില്‍ ഏഴ് വിക്ക നഷ്ടത്തില്‍ 168 റണ്‍സ് നേടി രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.തോല്‍വി മുഖത്ത് നിന്ന് രാജസ്ഥാനെ വിജയത്തിലേക്കെത്തിച്ചത് 11 പന്തില്‍ 33 റണ്‍സെടുത്ത കൃഷ്ണപ ഗൗതമിന്റെ ബാറ്റിങാണ്. സഞ്ജു സാംസണ്‍ (52), ബെന്‍ സ്റ്റോക്‌സ് (40) എന്നിവരും രാജസ്ഥാന്‍ നിരയില്‍ തിളങ്ങി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ മികച്ച തുടക്കത്തിന് ശേഷം കളി കൈവിടുകയായിരുന്നു. മധ്യനിരയ കൂട്ടത്തകര്‍ച്ച നേരിട്ടതോടെ
20 ഓവറില്‍  ഏഴ് വിക്കറ്റിന് 167 എന്ന നിലയിലേക്ക് മുംബൈയെ രാജസ്ഥാന്‍ എറിഞ്ഞിടുകയായിരുന്നു. സൂര്യകുമാര്‍ യാദവ് (72), ഇഷാന്‍ കിഷന്‍ (58) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് മുംബൈ ഇന്നിങ്‌സിന് കരുത്തായത്. 19ാം ഓവര്‍ എറിയാനെത്തിയ ജോഫ്ര ആര്‍ച്ചര്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ പിഴുതതാണ് അവസാന ഓവറിലെ മുംബൈയുടെ വെടിക്കെട്ട് ബാറ്റിങിന് തിരിച്ചടിയായത്. ധവാല്‍ കുല്‍ക്കര്‍ണി രണ്ട് വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top