ഗ്ലോബ് സോക്കര്‍ പുരസ്‌കാരം: ക്രിസ്റ്റിയാനോ റൊണാള്‍ഡോ മികച്ച താരംദുബയ്: 2017ലെ ഗ്ലോബ് സോക്കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച താരത്തിനുള്ള പുരസ്‌കാരം തുടര്‍ച്ചയായി രണ്ടാം തവണയും റയല്‍ മാഡ്രിഡിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ സ്വന്തമാക്കി. 2017 സീസണില്‍ റയല്‍ മാഡ്രിഡിനൊപ്പം നടത്തിയ മികച്ച പ്രകടനമാണ് റൊണാള്‍ഡോയെ പുരസ്‌കാര നേട്ടത്തിലെത്തിച്ചത്. ഇത് അഞ്ചാം തവണയാണ് റൊണാള്‍ഡോയെ തേടി ഗ്ലോബ് സോക്കര്‍ പുരസ്‌കാരമെത്തുന്നത്. അവസാന സീസണില്‍ ലാ ലിഗയും ചാംപ്യന്‍സ് ലീഗുമടക്കം അഞ്ച് കിരീടങ്ങളാണ് റയല്‍ സ്വന്തമാക്കിയത്. മികച്ച പരിശീലകനുള്ള പുരസ്‌കാരത്തിന് റയല്‍ പരിശീലകന്‍ സിദാന്‍ അര്‍ഹനായി. കരിയര്‍ അവാര്‍ഡിന് റോമയുടെ മുന്‍ താരം ഫ്രാന്‍സിസ്‌കോ ടോട്ടിയും ബാഴ്‌സലോണയുടെ മുന്‍ താരം കാര്‍ലോസ് പുയോളിയും അര്‍ഹനായി. മികച്ച ലീഗിനുള്ള പുരസ്‌കാരം ലാ ലിഗയും സ്വന്തമാക്കി.

RELATED STORIES

Share it
Top