ഗ്ലാസ് കയറ്റിവന്ന വാഹനം നിയന്ത്രണംവിട്ട് കാറിലും ബൈക്കിലുമിടിച്ചു

തൊടുപുഴ: ഗ്ലാസ് കയറ്റി വന്ന വാഹനം നിയന്ത്രണംവിട്ട് കാറിലും ബൈക്കിലുമിടിച്ച് ഏതാനും പേര്‍ക്ക് പരിക്ക്. കുമാരമംഗലം മില്ലുപടിക്ക് സമീപം ഇന്നലെ ഉച്ചക്കഴിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. ബൈക്കിലെത്തിയ രണ്ടാള്‍ക്കും ഒരു കാര്‍ യാത്രികനുമാണ് കാര്യമായി പരിക്കേറ്റത്.
കോതമംഗലത്തു നിന്നും തൊടുപുഴയ്ക്ക് വരുമ്പോള്‍ വളവുതിരിയുന്നതിനിടയില്‍ വാഹനത്തിന്റെ പിറകില്‍ കെട്ടിവെച്ചിരുന്ന ഗ്ലാസുകള്‍ ചെരിഞ്ഞു. ഇതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപെട്ട് എതിരെ വന്ന കാറിലും ബൈക്കിലും ഇടിക്കുകയായിരുന്നു. കാര്‍ യാത്രക്കാരനായ കോതമംഗലം പരീക്കണ്ണി സ്വദേശിയായ പാലത്തറ തോമസ് ജോണിനു ഗുരുതര പരിക്കേറ്റതിനാല്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്കും കാലിനും പരിക്കേറ്റ ബൈക്ക് യാത്രക്കാരായ അമല്‍ ജെറി(21) ആകാശ് (20) എന്നിവരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വാഹനത്തില്‍ കൊണ്ടുവന്നിരുന്ന ഗ്ലാസുകള്‍ റോഡില്‍ പൊട്ടി വീണതിനാല്‍ അരമണിക്കുറോളം ഗതാഗത തടസ്സപ്പെട്ടു.

RELATED STORIES

Share it
Top