ഗ്രീന്‍ പ്രോട്ടോക്കോള്‍ തെറ്റിച്ച് ആര്‍ഡി ഓഫിസ് ഉദ്ഘാടനം

വടകര: സര്‍ക്കാര്‍ ഓഫീസ് ഹരിത ഓഫീസുകളായി ആവണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം പാടെ ലംഘിച്ച് വടകര റവന്യു ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനത്തിന് പായസ വിതരണം പ്ലാസ്റ്റിക് കപ്പില്‍. ഇന്നലെ വടകര റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന മന്ത്രി ഇ ചന്ദ്രശേഖരന്‍ പങ്കെടുത്ത പരിപാടിയിലാണ് സംഘാടകര്‍ പ്ലാസ്റ്റിക് കപ്പില്‍ പായസ വിതരണം ചെയ്തത്. സീറോ വേസ്റ്റ് പദ്ധതിയിലൂടെ വടകര നഗരസഭ നഗരത്തെ മാലിന്യ മുക്തമാക്കുന്ന നടപടികള്‍ ഊര്‍ജ്ജതമായി നടക്കുന്നതിനിടെയാണ് സര്‍ക്കാര്‍ പരിപാടിയില്‍ തന്നെ പ്ലാസ്റ്റിക് ഉപയോഗിച്ചത്. ഇത് ഏറെ വിവാദമായിരിക്കുകയാണ്. സര്‍ക്കാര്‍ ഓഫീസുകളിലും ഒരു ഗ്രീന്‍ ഓഫീസര്‍ വേണമെന്ന കര്‍ശന നിര്‍ദേശമുണ്ട്. എന്നിട്ടും സര്‍ക്കാര്‍ പരിപാടികളില്‍ ഇത്തരം ചട്ടലംഘനം നടക്കുന്നത് പൊതുജനങ്ങളില്‍ ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

RELATED STORIES

Share it
Top