ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്; വൃക്ഷത്തൈ വിതരണം

കോഴിക്കോട്: ഹരിത കേരളം ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് വൃക്ഷത്തൈ പരിപാലന മത്സരത്തിന്റെ  ഭാഗമായുള്ള തൈ വിതരണം ബിഇഎം ഗേള്‍സ് ഹൈസ്‌കൂളില്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ  ബാബു പറശ്ശേരി നിര്‍വ്വഹിച്ചു.
ഗ്രീന്‍ ക്ലീന്‍ എസ്റ്റിമേറ്റ് തയ്യാറാക്കിയവരില്‍ നിന്നും നറുക്കെടുപ്പിലൂടെ  തിരഞ്ഞെടുക്കുന്നവര്‍ക്ക് മാലിന്യ സംസ്‌കരണ ബിന്നുകളും മറ്റു സമ്മാനങ്ങളും നല്‍കുന്നതാണ് പദ്ധതി. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ സൗജന്യമായി നല്‍കുന്ന പ്ലാവിന്‍ തൈകളുടെ വിതരണ ഉദ്ഘാടനവും  ഇതോടൊപ്പം നടന്നു.
തൈകള്‍ നട്ടതിന് ശേഷം ഫോട്ടോ ംംം.ഏൃലലിഇഹലമിഋമവേ.ീൃഴ എന്ന വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്നവര്‍ക്ക് സമ്മാനമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നല്‍കുന്ന ഈസി ഫ്യൂഎല്‍ കാര്‍ഡ്, മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ് നല്‍കുന്ന സ്മാര്‍ട്ട് ഫോണുകള്‍, കോസ്‌മോസ് നല്‍കുന്ന സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍, എഡുമാര്‍ട്ട്  നല്‍കുന്ന  പഠനോപകരണങ്ങള്‍, ഓര്‍ഗാനിക്ക് കേരള  നല്‍കുന്ന ഫല വൃക്ഷത്തൈകള്‍, ഗ്രീന്‍ എന്‍വിറോണ്‍ നല്‍കുന്ന ജൈവ മാലിന്യ സംസ്‌കരണ ബിന്നുകള്‍, ംംം.മ2്വ4വീാ ല.രീാ നല്‍കുന്ന കെട്ടിട നിര്‍മാണവസ്തുക്കള്‍, സ്വര്‍ണ്ണ നാണയങ്ങള്‍ മുതലായവ ലഭിക്കും.
ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇ കെ സുരേഷ് കുമാര്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ കോഴിക്കോട് ഡിവിഷണല്‍ ഓഫീസര്‍ വിജയരഘവന്‍, അസിസ്റ്റന്റ് മാനേജര്‍ ശേഖര്‍, കെ കോസ്‌മോസ് സ്‌പോര്‍ട്‌സ്  മാനേജര്‍ അനില്‍ കുമാര്‍ കെ, എജുമാര്‍ട് അസിസ്റ്റന്റ് മാനേജര്‍ ഷാഹിദ് കെ, നൗഷാദ് നാദാപുരം, സല്‍മാന്‍ മാസ്റ്റര്‍ കുറ്റിയാടി , ജിസം ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്‍ജിനീയര്‍ ഇഖ്ബാല്‍ , വടേക്കണ്ടി നാരായണന്‍ സംസാരിച്ചു.

RELATED STORIES

Share it
Top