ഗ്രീന്‍ ആല്‍ഗ: ആശങ്കയകറ്റാന്‍ ഇരുവഴിഞ്ഞിയില്‍ കൂട്ടക്കുളി

മുക്കം: ഇരുവഞ്ഞിപ്പുഴയില്‍ ഗ്രീന്‍ ആല്‍ഗ പായല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്കുണ്ടായ ആശങ്കയകറ്റുന്നതിന് കൂട്ടക്കുളി നടത്തി. എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ കൊടിയത്തൂര്‍ തെയ്യത്തുംകടവിലും, ചേന്ദമംഗല്ലൂര്‍ ആറ്റുപുറം കടവിലുമാണ് കൂട്ടകുളി നടത്തിയത്.
പുഴയിലെ ജലം തുറന്ന് വിടാതെ ആല്‍ഗ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ അധികാരികള്‍ തയ്യാറാകണമെന്ന് കൂട്ടായ്മ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന സമയത്ത് പുഴയിലെ ജലം ഗ്രീന്‍ ആല്‍ഗ ഭീഷണി ചൂണ്ടിക്കാണിച്ച്്്്് കവണകല്ല് റെഗുലേറ്റര്‍ ബ്രിഡ്ജിലൂടെ തുറന്നു വിട്ടാല്‍ കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന പരിസര പ്രദേശങ്ങളിലെ ആയിരക്കണക്കിന് കിണറുകളില്‍  ജലദൗര്‍ലഭ്യം രൂക്ഷമാവും.മറ്റു മാര്‍ഗ്ഗങ്ങളിലൂടെ ആല്‍ഗ നിര്‍മ്മാജ്ജനം ചെയ്യാന്‍ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും കൊടിയത്തൂരിലെ ശുദ്ധജല വിതരണം പുന:രാരംഭിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
കൂട്ടകുളിക്ക് എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ പ്രസിഡണ്ട് പി കെ സി മുഹമ്മദ്, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജി അബ്ദുല്‍ അക്ബര്‍, മുക്കം മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ കെ ടി ശീധരന്‍, ഷെഫീഖ് മാടായി, പി പി അനില്‍കുമാര്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മുസ്തഫ ചേന്ദമംഗല്ലൂര്‍, അബ്ദു പൊയിലില്‍, ബന്ന ചേന്നമംഗല്ലൂര്‍, ജാഫര്‍ പുതുക്കുടി, ടി കെ നസറുള്ള, ടി ടി കുഞ്ഞാലി, ടി കെ ജുമാന്‍, അമീര്‍ ജൗഹര്‍, ടി ഉണ്ണി മോയി, സലാം പുളക്കല്‍, സ്വാമി കച്ചേരി, റിയാസ് താഴ്‌വര, കെ സി മുഹമ്മദലി, ഉമ്മര്‍ എടക്കണ്ടി, മുഹമ്മദ് അബ്ദുറഹിമാന്‍, കെ ടി ഹാഷിം, റഹീം, അജ്മീര്‍ഖാന്‍, മനാഫ് ആറ്റുപുറം, ഫാസില്‍ മേക്കൂത്ത്, അബ്ദു കക്കാട്,  അശ്‌റഫ് കാരശ്ശേരി, സ്വാമി കൂടരായി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top