ഗ്രാമമേഖലകളില്‍ ലഹരി വസ്തുക്കള്‍ സുലഭം

പേരാമ്പ്ര: കിഴക്കന്‍ മലയോര ഗ്രാമങ്ങളില്‍ ലഹരി വസ്തുക്കള്‍ സുലഭം. വ്യാജമദ്യവും പൊതികഞ്ചാവുകളും പാന്‍പരാഗ് പോലുള്ള അനധികൃത  പുകയില ഉല്‍പങ്ങളും ഇവിടെക്ക് വ്യാപകമായി എത്തുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയും  വിദ്യാലയങ്ങള്‍ക്കു സമീപവും മദ്യ-മയക്കുമരുന്ന് മാഫിയയുടെ എജന്റുമാര്‍ താവളമടിക്കുന്നുവെന്ന്ഇവിടെങ്ങളില്‍ നിന്ന്് പരാതി ഉയരുന്നുണ്ട്.  പേരാമ്പ്ര  മാര്‍ക്കറ്റിന് സമീപവും താനിക്കണ്ടി റോഡിലും വൈകുന്നേരങ്ങളില്‍ പരസ്യ മദ്യപാനം നടക്കുന്നുണ്ട്. നേരത്തെ കിഴക്കന്‍ പേരാമ്പ്ര, പന്തിരിക്കര മേഖകളില്‍ നിന്ന് പാക്കറ്റ് കണക്കിന് അനധികൃത പുകയില ഉല്‍പന്നങള്‍ പിടിച്ചെടുത്തിരുന്നു.
താനിക്ക് രണ്ടി മേഖല, പന്തിരിക്കരറോഡ് പരിസരം എന്നിവിടങ്ങളില്‍ ദൂരദിക്കുകളില്‍ നിന്ന് മദ്യമെത്തിച്ച് വില്‍ക്കുന്ന സംഘം പ്രവര്‍ക്കുന്നുണ്ട്്.  കീഴരിയൂര്‍ മാഹി എന്നിവിടങ്ങളില്‍ നിന്നാണ് ഇവിടെക്ക്്്് മദ്യമെത്തുന്നത്. ഈ പ്രദേശത്ത് തേങ്ങ മോഷണം പതിവായതായും പരാതി ഉണ്ട്. കീരിയൂര്‍ മൈക്രോവേവ് മല, ഭാസ്—കരന്‍ കെട്ട് എന്നീ ഭാഗങ്ങളില്‍ എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ പരിശോധനയില്‍ ചാരായം നിര്‍മ്മിക്കാന്‍ പാകപ്പെടുത്തിയ 1000 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചിരുന്നു.
ഒരു ഡ്രമ്മിലും മണ്ണില്‍ കുഴിയെടുത്ത് ടാര്‍ പോളിന്‍ വിരിച്ചുമാണ് വാഷ് സൂക്ഷിച്ചിരുന്നത്. ഉപയോഗിക്കാത്ത കരിങ്കല്‍ ക്വാറിക്ക് മുകളിലായി മുള്‍കാടുകള്‍ക്കുള്ളില്‍ സാധാരണയായി വാഷ് സൂക്ഷിക്കാറുള്ള സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ സ്ഥലത്താണ്  വാഷ് കണ്ടെത്തിയത്. ഇത് മേഖലയില്‍ ആസൂത്രിതമായി ചാരായം വാറ്റുന്നതിന്റെ തെളിവായി നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. ആവടുക്ക, തണ്ടോറപ്പാറ പ്രദേശങ്ങളിലും വ്യാജമദ്യം ഒഴുകുന്നതായി പരാതി ഉണ്ട്. പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top