ഗ്രാമപ്രദേശങ്ങളിലെ സ്‌കൂളുകളില്‍ മൂത്രപ്പുരകളും ഫാനുകളുമില്ല ; 97% സ്‌കൂളുകളിലും അടിസ്ഥാന സൗകര്യമില്ലഒറ്റപ്പാലം:  വിദ്യാഭ്യാസ ഉപജില്ലയിലെ ഗ്രാമ പ്രദേശത്തെ നിരവധി സ്‌കൂളുകളില്‍ ആവശ്യത്തിനു മൂത്രപുരകളില്ല. ഉള്ളത് വേണ്ട വിധം ശുചീകരിക്കുന്നതുമില്ല. വേനലിന്റെ കാഠിന്യമുള്ള പാലക്കാട് ജില്ലയില്‍ എല്‍ പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 97% സ്‌കൂളുകളിലും ഫാന്‍ സൗകര്യവുമില്ല. ലൈബ്രറികളില്‍ പലതിലും പുസ്തകങ്ങള്‍ ഉണ്ടെങ്കിലും വായിച്ചു വളരേണ്ട ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവല്‍ക്കരിക്കാന്‍ അധ്യാപകര്‍ക്കു കഴിയുന്നില്ല. പല സ്‌കൂളുകളിലും പുറത്തു നിന്നുള്ള ചാരിറ്റി പ്രവര്‍ത്തകര്‍ വിഭവസമൃദ്ധമായ ഉച്ചയൂണ് ഒരുക്കുന്നുണ്ട്. യാത്രാ സൗകര്യത്തിനു ആവിശ്യാനുസരണം സ്‌കൂള്‍ വാഹനമുണ്ടെങ്കിലും വിദ്യാര്‍ത്ഥികളും  സ്വകാര്യ ബസ്സ് സര്‍വ്വീസുകളും തമ്മിലുള്ള വഴക്ക് പല റൂട്ടുകളിലും നിത്യസംഭവമാണ്. ബസുകാരില്‍ നിന്നും മാസപ്പടി വാങ്ങുന്ന പോലിസുകാരും ആ ര്‍ടിഒ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികള്‍ക്കു അനുകൂലമായി പ്രതികരിക്കുന്നില്ലെന്ന പരാതിയും വ്യാപകമാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗ കുട്ടികള്‍ക്കു സ്‌കൂളില്‍ തന്നെ പ്രത്യേക ട്യൂഷന്‍ സംവിധാനം നടപ്പാക്കണമെന്ന വ്യവസ്ഥ ഉണ്ടെങ്കിലും അധ്യാപകര്‍ സര്‍ക്കാരില്‍ നിന്നും ട്യൂഷന്‍ ഫീസ് വാങ്ങി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ട സഹായം ചെയ്തു കൊടുക്കുന്നില്ലെന്നആരോപണവും  ഉണ്ട്. മിക്ക സ്‌കൂളുകള്‍ക്കും എംപി, എംഎല്‍ എ ഫണ്ടുകള്‍ ലഭിക്കുന്നതു കാരണം അടിസ്ഥാന സൗകര്യ വികസന ത്തില്‍ ചെറിയ ചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്.

RELATED STORIES

Share it
Top