ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരെ ഓഫിസിനുള്ളില്‍ പഞ്ചായത്ത് അംഗം പൂട്ടിയിട്ടുകൊല്ലം: ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരെ ഓഫിസിനുള്ളില്‍ പഞ്ചായത്ത് അംഗം പൂട്ടിയിട്ടു. അഞ്ചല്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസിലാണ് സംഭവം. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അനില്‍ കുമാറാണ് ജീവനക്കാരെ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. ഓഫിസില്‍ വരുന്നവരോട് സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് ആരോപിച്ചു കൊണ്ടാണ് ജീവനക്കാരെ കൂട്ടത്തോടെ ഓഫിസിനിള്ളില്‍ പൂട്ടിയിട്ട് പ്രതിഷേധിച്ചത്. വിവരമറിഞ്ഞെത്തിയ അഞ്ചല്‍ എസ്‌ഐ പി എസ് രാജേഷ് ഇടപെട്ടാണ് ജീവനക്കാരെ മോചിപ്പിച്ചത്. എല്‍ഡിഎഫ് ഭരിക്കുന്ന അഞ്ചല്‍ പഞ്ചായത്തിലെ സിപിഎം അംഗമാണ് അനില്‍കുമാര്‍.

RELATED STORIES

Share it
Top