ഗ്രാമങ്ങളില്‍ കുടിവെള്ളം കിട്ടാക്കനി

കാട്ടിക്കുളം: വരള്‍ച്ച കടുത്തതോടെ ഗ്രാമങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷം. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ, കോട്ടമൂല, നരിക്കല്ല്, കാപ്പുംകൊല്ലി തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുകയാണ്. സാധാരണക്കാരാണ് കൂടുതല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. വരള്‍ച്ച കൂടുന്നതിനാല്‍ കിണറുള്ളവര്‍ സമീപവാസികളെ വെള്ളമെടുക്കാന്‍ അനുവദിക്കുന്നില്ല. കാപ്പുംകൊല്ലി പ്രദേശങ്ങളില്‍ എവിടെയും വെള്ളം കിട്ടാനില്ലെന്നു സമീപവാസികള്‍ പറയുന്നു. മുന്‍വര്‍ഷം റവന്യൂവകുപ്പും പഞ്ചായത്തും ലക്ഷങ്ങള്‍ മുടക്കി മിക്ക ഭാഗങ്ങളിലും ടാങ്ക് സ്ഥാപിച്ച് ജലവിതരണം നടത്തിയിരുന്നു.
എന്നാല്‍, കുടിവെള്ളത്തിനായി ഗ്രാമീണര്‍ പരക്കം പായുമ്പോള്‍ ചെറുവിരല്‍പോലും അനക്കാതെ അധികൃതര്‍ അവഗണിക്കുന്നുവെന്നാണ് പരാതി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി 5000 ലിറ്റര്‍ ശേഷിയുള്ള 60ഓളം കുടിവെള്ള ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. മുന്‍വര്‍ഷം കലക്ടര്‍ ഇടപെട്ട് വാഹനങ്ങളില്‍ പ്രദേശത്ത് കുടിവെള്ളം എത്തിച്ചിരുന്നു.

RELATED STORIES

Share it
Top