ഗ്രന്ഥാലയത്തിനെതിേര ആക്രമണം; പ്രതിഷേധിച്ചു

കുറ്റിയാടി: നരിപ്പറ്റ സാമൂഹ്യ വിഹാരകേന്ദ്രം ഗ്രന്ഥാലയത്തിനു നേരേ സാമൂഹ്യവിരുദ്ധര്‍ നടത്തിയ അക്രമത്തില്‍ സര്‍വകക്ഷി യോഗം പ്രതിഷേധിച്ചു. അഞ്ചിന് സര്‍വകക്ഷി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സാമൂഹ്യ വിരുദ്ധര്‍ ഗ്രന്ഥാലയത്തിന്റെ ജനല്‍ചില്ലുകള്‍ എറിഞ്ഞുതകര്‍ത്തത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം എംപിയുടെ പ്രാദേശിക ഫണ്ട് ഉള്‍പ്പെടെ 8 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം പുതുക്കി പണിതത്. ലൈബ്രറി കൗണ്‍സില്‍ ഗ്രേഡിങ്ങ് കമ്മിറ്റി എ പ്ലസ് ഗ്രേഡിന് ശുപാര്‍ശ ചെയ്ത പഞ്ചായത്തിലെ ഏക ഗ്രന്ഥാലയമാണിത്. നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്റ്എ കെ നാരായണി അധ്യക്ഷത വഹിച്ചു. വി കെ ബീന, എ കെ സൗദ, ടി പി എം തങ്ങള്‍,അഖിലേന്ദ്രന്‍ നരിപ്പറ്റ, ടി പി വിശ്വനാഥന്‍, കെ രജീഷ്, എം സി ചാത്തു, പി അശോകന്‍, ഒ അനീഷ് സംസാരിച്ചു.

RELATED STORIES

Share it
Top