ഗ്യാസ് കണക്ഷന്‍ വിതരണം

നാറാത്ത്: പ്രധാനമന്ത്രിയുടെ ഉജ്ജ്വല യോജന(പിഎംവൈ) പ്രകാരം കാട്ടാമ്പള്ളി കൃഷ്ണ ഗ്യാസ് ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ നിര്‍ധനരായ കുടുംബങ്ങള്‍ക്ക് പുതിയ എല്‍പിജി കണക്്ഷന്‍ വിതരണം ചെയ്തു. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ശ്യാമള ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാണി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പുരുഷോത്തമന്‍, പി ഷൈമ, കെ ടി രഘുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. കാട്ടാമ്പള്ളി, നാറാത്ത് പ്രദേശങ്ങളിലെ നിര്‍ധനരും പട്ടികജാതി, പട്ടികവര്‍ഗ കുടുംബങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top