ഗോ ഗെറ്റേഴ്‌സ് സ്‌പോര്‍ട്‌സ് അക്കാദമി ഉദ്ഘാടനം

കണ്ണൂര്‍: എട്ടിനും 16നും മധ്യേ പ്രായമുള്ള കുട്ടികളുടെ കായിക പുരോഗതി ലക്ഷ്യമിട്ട് രൂപംനല്‍കിയ ഗോ ഗെറ്റേഴ്‌സ് സ്‌പോര്‍ട്‌സ് അക്കാദമിയുടെ ഉദ്ഘാടനം ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ പത്മഭൂഷണ്‍ എന്‍ റാം നിര്‍വഹിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, കലക്ടര്‍ മിര്‍ മുഹമ്മദലി, അന്താരാഷ്ട്ര പരിശീലകന്‍ ഡേവ് വാറ്റ്‌മോര്‍, മുന്‍ ഇന്ത്യന്‍ താരം സുനില്‍ വല്‍സന്‍, മുന്‍ ഇന്ത്യന്‍ ജൂനിയര്‍ താരം ഇംതിയാസ് അഹമ്മദ്, മുന്‍ ദേശീയ താരം ജെ കെ മഹീന്ദ്ര, എയര്‍ അറേബ്യ റീജ്യനല്‍ മാനേജര്‍ സച്ചിന്‍ നേനി, ഗോ ഗെറ്റേഴ്‌സ് മാനേജിങ് ഡയറക്ടര്‍ എ കെ നിസാര്‍, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ടി ടി പി മുഹമ്മദ്, ഡയറക്ടര്‍ എ കെ ഷരീഫ് പങ്കെടുത്തു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 100 പേര്‍ക്കാണ് ആദ്യം പരിശീലനം നല്‍കുക. ഇതിനായി കണ്ണൂരില്‍ നാലു പിച്ചുകള്‍ ഒരുക്കിക്കഴിഞ്ഞു. ആദ്യഘട്ടമായി ക്രിക്കറ്റിലും തുടര്‍ന്ന് ഫുട്‌ബോളിലും പരിശീലനം നല്‍കും.

RELATED STORIES

Share it
Top