ഗോഹത്യ: യുപി പോലിസിന്റെ മര്‍ദനമേറ്റയാള്‍ മരിച്ചു

ലഖ്‌നോ: ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പോലിസ് ക്രൂരമായി മര്‍ദിച്ച ഇറച്ചിവില്‍പനക്കാരന്‍ മരിച്ചു. ബറേലിയില്‍ ഇറച്ചി വില്‍പന നടത്തിയിരുന്ന സലീം ഖുറേഷിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഗോഹത്യ നടത്തിയെന്നാരോപിച്ച് രണ്ടു പോലിസ് കോണ്‍സ്റ്റബിള്‍മാര്‍ സലീം ഖുറേഷിയെ വീട്ടില്‍ നിന്നു പിടിച്ചിറക്കി കൊണ്ടുപോയത്. സലീം ക്രൂരമര്‍ദനത്തിനിരയായതായി ഭാര്യയുടെ പരാതിയില്‍ പറയുന്നു. കോര്‍പറേഷന്‍ അംഗത്തിന്റെ ഭര്‍ത്താവ് പരാതിപ്പെട്ടതിനാലാണ് പോലിസ് സലീമിനെ മര്‍ദിച്ചുകൊന്നതെന്ന് ഭാര്യ ആരോപിച്ചു. സംഭവം വിവാദമായതോടെ കുറ്റാരോപിതരായ രണ്ടു പോലിസ് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്റ് ചെയ്തു.

RELATED STORIES

Share it
Top