ഗോശാലയില്‍ പശുക്കള്‍ ചത്ത സംഭവം അന്വേഷണ സമിതിയെ നിയോഗിച്ചു

അഗര്‍:  മധ്യപ്രദേശിലെ അഗര്‍ മാല്‍വാ ജില്ലയിലെ ഗോശാലയില്‍ 28 ദിവസത്തിനുള്ളില്‍ 58 പശുക്കള്‍ ചത്തതിനെ തുടര്‍ന്ന് അന്വേഷണ കമ്മീഷനെ നിയമിച്ചു. മൂന്നംഗ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.ഗോശാലയിലെ കാലിത്തീറ്റ ഭോപ്പാലിലെ ലാബില്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


ഡിസംബര്‍ 1 മുതല്‍ 28 വരെയുള്ള കാലയളവിലാണ് ഗോശാലയിലെ പശുക്കള്‍ ചത്തതെന്ന്. ചില കന്നുകാലികള്‍ അവശരാകുകയും ചെയ്ത സാഹചര്യത്തില്‍ മോശമായ കാലിത്തീറ്റയാകും ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ചത്ത എല്ലാ കന്നുകാലികളുടെയും പോസ്റ്റ്മാര്‍ട്ടം നടത്തുമെന്നും സംഭവത്തില്‍ അട്ടിമറി നടന്നതിന് തെളിവ് ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 6,000 പശുക്കളെ സംരക്ഷിക്കാന്‍ ശേഷിയുള്ള ഗോശാലയില്‍ നിലവില്‍ 4,309 കന്നുകാലികളുണ്ട്.

RELATED STORIES

Share it
Top