ഗോവ മന്ത്രിസഭ അഴിച്ചുപണി: പുറത്താക്കിയത് അറിയിക്കാതെയെന്ന്

പനാജി: ഗോവ മന്ത്രിസഭയില്‍ അഴിച്ചുപണി. രണ്ടു മന്ത്രിമാരെ മാറ്റി മന്ത്രിസഭ പുനസ്സംഘടിപ്പിച്ചതായി മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ ഓഫിസ് അറിയിച്ചു. ചികില്‍സയില്‍ കഴിയുന്ന നഗരവികസന മന്ത്രി ഫ്രാന്‍സിസ് ഡിസൂസ, വൈദ്യുതി മന്ത്രി പാണ്ഡുരംഗ് മധ്‌കൈകര്‍ എന്നിവരെ മാറ്റിയാണ് മന്ത്രിസഭ പുനസ്സംഘടിപ്പിച്ചത്. മന്ത്രിസഭയില്‍ നിന്നു താന്‍ പുറത്തായ കാര്യം അറിയില്ലെന്ന് ഗോവന്‍ മന്ത്രി ഫ്രാന്‍സിസ് ഡിസൂസ. തന്നെ പുറത്താക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഒരു സൂചനയും നല്‍കിയിട്ടില്ലെന്നു ഡിസൂസ പറഞ്ഞു. രോഗബാധിതനായി യുഎസില്‍ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് ഡീസൂസയുടെ പ്രതികരണം. 20 വര്‍ഷം പാര്‍ട്ടിയോട്് കൂറു പുലര്‍ത്തിയ താന്‍ തിരിച്ച് ഇത്തരം ഒരു നീക്കം പ്രതീക്ഷിച്ചില്ലെന്നു ഡിസൂസ പറഞ്ഞു. ബിജെപി എംഎല്‍എമാരായ മിലിന്ദ് നായിക്, നിലേഷ് കബ്രാള്‍ എന്നിവര്‍ പകരം ചുമതലയേല്‍ക്കും.

RELATED STORIES

Share it
Top