ഗോവ-ഡല്‍ഹി ഒന്നാംപാദ സെമി ഫൈനല്‍ നാളെ

ഡല്‍ഹി: ഐഎസ്എല്‍ സെമിഫൈനല്‍ പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കമാവും. ഇരുപാദങ്ങളിലായാണ് സെമിയില്‍ ടീമുകള്‍ കൊമ്പുകോര്‍ക്കുക. നാളെ നടക്കുന്ന ഒന്നാംപാദ സെമി ഫൈനലില്‍ എഫ്‌സി ഗോവ ഡല്‍ഹി ഡയനാമോസിനെ എതിരിടും. ഡല്‍ഹിയുടെ ഹോംഗ്രൗണ്ടായ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് മല്‍സരം.
ചൊവ്വാഴ്ചയാണ് ഗോവയും ഡല്‍ഹിയും തമ്മിലുള്ള രണ്ടാംപാദ സെമി പോരാട്ടം അരങ്ങേറുന്നത്. ഗോവയുടെ തട്ടകത്തിലാണ് രണ്ടാംപാദം നടക്കുക. ഐഎസ്എല്ലില്‍ ഇതുവരെ ഗോവയും ഡല്‍ഹിയും നാലു തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. നാലിലും ഡല്‍ഹിയെ ഗോവ നിഷ്പ്രഭമാക്കുകയായിരുന്നു. സെമിയിലും ഈ പ്രകടനം ആവര്‍ത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സീക്കോ പരിശീലിപ്പിക്കുന്ന ഗോവന്‍ ടീം.
എന്നാല്‍, റോബര്‍ട്ടോ കാര്‍ലോസിന്റെ കീഴില്‍ ആദ്യ ദൗത്വം വിജയിച്ച ഡല്‍ഹി സെമിയിലും അദ്ഭുത പ്രകടനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഗോവ ഒന്നാംസ്ഥാനക്കാരായും ഡല്‍ഹി നാലാമതായുമാണ് സെമിയിലേക്ക് മുന്നേറിയത്.

RELATED STORIES

Share it
Top