ഗോവിന്ദാപുരം കോളനിയിലെ ജാതിവിവേചനം: കേസെടുത്തുതിരുവനന്തപുരം: പാലക്കാട് ഗോവിന്ദാപുരം അംബേദ്കര്‍ കോളനിയിലെ ജാതിവിവേചനവുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പട്ടികജാതി-വര്‍ഗ-ഗോത്രവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പാലക്കാട് ജില്ലാ കലക്ടറോടും ജില്ലാ പോലിസ് മേധാവി, ജില്ലാ പട്ടികജാതി-പട്ടികവര്‍ഗ വികസന ഓഫിസര്‍ എന്നിവരോട് വിശദമായ അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജഡ്ജി റിട്ട. പി എന്‍ വിജയകുമാര്‍ ഉത്തരവിട്ടു. ഗോവിന്ദാപുരം അംബേദ്കര്‍ കോളനി 23നു കമ്മീഷന്‍ ചെയര്‍മാനും അംഗങ്ങളായ ഏഴുകോണ്‍ നാരായണന്‍, അഡ്വ. കെ കെ മനോജ് എന്നിവര്‍ സന്ദര്‍ശിക്കും. കേസിന്റെ തുടര്‍വിചാരണ ജൂലൈ 11നു കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും.

RELATED STORIES

Share it
Top