ഗോവയില്‍ ക്ഷേത്രത്തിനുളളില്‍ വച്ച് പൂജാരി പീഡിപ്പിച്ചതായി പെണ്‍കുട്ടികള്‍; പരാതിയില്‍ നടപടിയില്ലെന്ന് ആരോപണം

പനാജി: ഗോവയില്‍ ക്ഷേത്രത്തിനകത്ത് വച്ച് പൂജാരി പീഡിപ്പിച്ചെന്ന പരാതിയുമായി പെണ്‍കുട്ടികള്‍ രംഗത്ത്. പീഡനത്തെ കുറിച്ച് ക്ഷേത്രഭാരവാഹികള്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.തെക്കന്‍ ഗോവയിലെ ശ്രീ മാംഗുയേഷി ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് പരാതി. ജൂണ്‍ 12നും 14നുമാണ് സംഭവം. അമ്മയോടൊപ്പം പ്രദക്ഷിണംവയ്ക്കുമ്പോള്‍ പൂജാരി വരികയും അമ്മയോടു നടന്നോളാന്‍ നിര്‍ദേശിച്ച ശേഷം തന്നെ പീഡിപ്പിച്ചെന്നുമാണ്് ഒരു പെണ്‍കുട്ടിയുടെ പരാതി.ജൂണ്‍ 12ന് ശ്രീകോവിലിനുമുന്നില്‍ പൂജചെയ്യുമ്പോള്‍ ലൈംഗികമായി സ്പര്‍ശിച്ചു. ശേഷം പ്രദക്ഷിണസമയത്ത് ഒറ്റയ്ക്കു വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയും ചെയ്തുവെന്നുമാണ് രണ്ടാമത്തെ പെണ്‍കുട്ടി പറയുന്നത്.അമേരിക്കയില്‍ മെഡിസിനു പഠിക്കുന്ന വിദ്യാര്‍ഥിനിയും മുംബൈയില്‍ താമസമാക്കിയ പെണ്‍കുട്ടിയുമാണ് പരാതിക്കാര്‍.ഇവര്‍ ക്ഷേത്രമാനേജ്‌മെന്റിനു പരാതി നല്‍കിയെങ്കിലും തെളിവില്ലെന്നായിരുന്നു പ്രതികരണം.ക്ഷേത്രപരിസരത്തെ സിസിടിവി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.

RELATED STORIES

Share it
Top