ഗോള്‍വേട്ടയില്‍ റൊണാള്‍ഡോയ്ക്ക് റെക്കോഡ്


മൊറോക്കോയ്‌ക്കെതിരായ ഹെഡ്ഡര്‍ ഗോളോടെ പുത്തന്‍ റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റിയാനോ റൊണാള്‍ഡോ. യൂറോപ്പില്‍ ദേശീയ ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോഡാണ് റൊണാള്‍ഡോ സ്വന്തം പേരിനൊപ്പം ചേര്‍ത്തത്. ഹംഗറിയുടെ ഫേരാങ്ക് പുസ്‌കാസിന്റെ 85 ഗോളുകളാണ് റൊണാള്‍ഡോ മറികടന്നത്. ഹംഗറിക്കായി 89 മല്‍സരങ്ങളില്‍ നിന്നാണ് പുസ്‌കാസ് 84 ഗോളുകള്‍ നേടിയത്. അതേ സമയം 152 മല്‍സരങ്ങളില്‍ നിന്നാണ് റൊണാള്‍ഡോ 85 ഗോളുകള്‍ അക്കൗണ്ടിലാക്കിയത്.
കൂടാതെ  റഷ്യന്‍ ലോകകപ്പിലെ നാലാം ഗോള്‍ നേട്ടത്തോടെ ലോകകപ്പില്‍ പോര്‍ച്ചുഗലിന് വേണ്ടി നാലോ അതിലധികമോ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി. 1966 ലോകകപ്പില്‍ യുസെബിയോയാണ് പോര്‍ച്ചുഗലിനായി ഇതിനു മുമ്പ് നാല് ഗോളുകള്‍ നേടിയത്.

RELATED STORIES

Share it
Top