ഗോള്‍മഴക്കൊടുവില്‍ എടികെയെ ഡല്‍ഹി വീഴ്ത്തി


ന്യൂഡല്‍ഹി: ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ആവേശ മല്‍സരത്തില്‍ എടികെയെ വീഴ്ത്തി ഡല്‍ഹി ഡൈനാമോസ്. ഇഞ്ചുറി ടൈമിലെ ഗോളിന്റെ കരുത്തില്‍ 4-3നാണ് ആതിഥേയരായ ഡല്‍ഹി വിജയം പിടിച്ചത്. 23ാം മിനിറ്റില്‍ ഡല്‍ഹിയാണ് ആദ്യ അക്കൗണ്ട് തുറന്നത്. സൂപ്പര്‍ താരം ഊച്ചെയാണ് ഡല്‍ഹിക്കായി വലകുലുക്കിയത്. 37ാം മിനിറ്റില്‍ എംബാത്തയിലൂടെ എടികെ ഗോള്‍ മടക്കി സമനില പിടിച്ചു. വാശിയേറിയ രണ്ടാം പകുതിയില്‍ ഡല്‍ഹിയെ ഞെട്ടിച്ച് എടികെ വലകുലുക്കി. 52ാം മിനിറ്റില്‍ റോബി കീനാണ് എടികെയുടെ ലീഡ് ഉയര്‍ത്തിയത്. 58ാം മിനിറ്റില്‍ വീണ്ടും കീനിന്റെ കാലുകള്‍ ലക്ഷ്യം കണ്ടതോടെ മല്‍സരം 3-1ന് എടികെയുടെ കൈയിലേക്ക്.എന്നാല്‍ പിന്നീട് പൊരുതിക്കളിച്ച ഡല്‍ഹിയുടെ അക്കൗണ്ടില്‍ 69ാം മിനിറ്റില്‍ ഊച്ചെ രണ്ടാം ഗോള്‍ ചേര്‍ത്തു. 71ാം മിനിറ്റില്‍ സെയ്ത്യാസെന്‍ സിങിലൂടെ ഡല്‍ഹി സമനിലപിടിച്ചു. മല്‍സരം 3-3 എന്ന നിലയില്‍. പിന്നീട് 92ാം മിനിറ്റില്‍ മാത്തിയാസ് മിറാബ്ജിയുടെ ഗോളിലൂടെ ഡല്‍ഹി വിജയവും അക്കൗണ്ടിവാക്കി. 15 പോയിന്റുള്ള ഡല്‍ഹി എട്ടാം സ്ഥാനത്തും 13 പോയിന്റുള്ള എടികെ ഒമ്പതാം സ്ഥാനത്തുമാണ്.

RELATED STORIES

Share it
Top