ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം പ്രഖ്യാപിച്ചു; ത്രീ ബില്‍ബോര്‍ഡ് മികച്ച ചിത്രം

ലണ്ടന്‍: ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ത്രീ ബില്‍ബോര്‍ഡ് ഔട്ട്‌സൈഡ് ദി വെബിങ് മിസോറി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടി, സഹനടന്‍, തിരക്കഥ അടക്കം അഞ്ചു പുരസ്‌കാരങ്ങള്‍ ചിത്രം സ്വന്തമാക്കി. ഗിലര്‍മോ ഡെല്‍ ടോറോ മികച്ച സംവിധായകനായി. ദി ഷെയ്പ് ഓപ് വാട്ടര്‍ എന്ന സിനിമയാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്. ടെലിവിഷനിലെ മികച്ച നടനായി  ഇവാന്‍ മക്ഗ്രിഗറും നടിയായി നിക്കോള്‍ കിഡ്മാനും തിരഞ്ഞെടുക്കപ്പെട്ടു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിനെതിരേയുള്ള പ്രതിഷേധവേദി കൂടിയായി ഗോള്‍ഡന്‍ ഗ്‌ളോബ് പുരസ്‌കാര പ്രഖ്യാപന ചടങ്ങ്്്. സംവിധായകന്‍ ഹാര്‍വി വെയ്ന്‍സ്റ്റീനെതിരേ ലൈംഗിക ചൂഷണ ആരോപണം ഉയര്‍ന്നതിനുശേഷം നടക്കുന്ന ആദ്യ അവാര്‍ഡ് പ്രഖ്യാപന വേദികൂടിയായിരുന്നു ഇത്്. ലൈംഗിക ചൂഷണത്തിനെതിരേയുള്ള ടൈംസ് അപ്പ് കാംപെയിന് പിന്തുണയേകി കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് താരങ്ങളും സാമൂഹികപ്രവര്‍ത്തകരും ബിവര്‍ലി ഹില്‍സിലെ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് വേദിയിലെത്തിയത്.

RELATED STORIES

Share it
Top