ഗോരക്ഷകരുടെ ആക്രമണം: കന്നുകാലി വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കി കര്‍ഷകര്‍ലക്‌നൗ: കന്നുകാലി വില്‍പ്പന ഓണ്‍ലൈന്‍ വഴിയാക്കി കര്‍ഷകര്‍. പശു,കാള,എരുമ,പോത്ത് എന്നീ മൃഗങ്ങളുടെ വില്‍പ്പനയാണ് ഓണ്‍ലൈന്‍ വഴിയാക്കിയത്. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയതും ഗോരക്ഷകരുടെ ആക്രമണം വര്‍ധിച്ചുവരുന്നതുമാണ് കര്‍ഷകരെ ഇത്തരമൊരു മാര്‍ഗം സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ഒഎല്‍എക്‌സ്, ക്വിക്കര്‍ എന്നീ ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി കാലികളുടെ ചിത്രവും വിലയും സ്ഥലവുമടക്കമുള്ള വിവരങ്ങള്‍ സഹിതമാണ് പരസ്യം നല്‍കിയിരിക്കുന്നത്. താരതമ്യേന കുറഞ്ഞവിലക്കാണ് ഇവര്‍ കന്നുകാലികളെ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. ആവശ്യക്കാര്‍ക്ക് കാലികളെ വീട്ടിലെത്തിച്ചുനല്‍കുമെന്നും പരസ്യത്തില്‍ പറയുന്നു.

RELATED STORIES

Share it
Top