ഗോമാതാവ് തന്നെയാണ് താരം: ആഫ്രിക്കന്‍ സന്ദര്‍ശനത്തിലും ഗോമാതാവിനെ കൂട്ടി മോദി

ന്യൂഡല്‍ഹി: നാളെ ആരംഭിക്കുന്ന ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ആഫ്രിക്കയിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ടന്‍ പ്രസിഡന്റിന് സമ്മാനമായി നല്‍കുക 200 ഇന്ത്യന്‍ പശുക്കളെ. പശുക്കളെ സമ്മാനമായി നല്‍കുന്നത് റുവാണ്ടയിലെ ജനങ്ങളുടെ രീതിയാണ്.സന്തോഷ സൂചകമായോ സ്ത്രീധനമായോ ഇവിടെ പശുവിനെ നല്‍കുന്ന പതിവുണ്ട്. കൂടാതെ റുവാണ്ടന്‍ പ്രസിഡന്റ് രാജ്യത്ത് നടത്തുന്ന ഓരോ പാവപ്പെട്ടവനും ഒരു പശു എന്ന പദ്ധതിയിലേക്ക് കൂടിയാണ് മോദിയുടെ സംഭാവനയെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ടി എസ് ത്രിമൂര്‍ത്തി വ്യക്തമാക്കി.റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി കൂടിയാണ് മോദി.

RELATED STORIES

Share it
Top