ഗോഡ്‌സെയും മോദിയും തമ്മില്‍ അകലമില്ല: ബിനോയ് വിശ്വം

കോഴിക്കോട്: മതേതരത്വം കപടമാണെന്നു പറയുന്ന ബിജെപി അടുത്ത തിരഞ്ഞെടുപ്പിലും അധികാരത്തിലെത്തിയാല്‍ ഇന്ത്യയുടെ വൈവിധ്യങ്ങളെ ഇല്ലാതാക്കി മതേതരത്വത്തിന്റെ ആണിക്കല്ല് ഇളക്കിയെറിയുമെന്നും ഗോഡ്‌സെയും മോദിയും തമ്മില്‍ അകലമില്ലെന്നും ബിനോയ് വിശ്വം എംപി. കോഴിക്കോട് ടാഗൂര്‍ ഹാളില്‍ പി വി സ്വാമി അനുസ്മരണ സമ്മേളനത്തിലെ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ഭരണഘടനയ്ക്കു പകരം മനുസ്മൃതി അനുസരിച്ചുള്ള ഭരണഘടനയാണ് വേണ്ടതെന്ന് ബിജെപി മന്ത്രി പറയുന്നു. ഭരണഘടന മാറ്റിയെഴുതണമെന്നു പറയുന്ന ബിജെപിക്കാര്‍ ദേശവിരുദ്ധരാണ്. ഗോഡ്‌സെയുടെ വെടിയുണ്ട വീണ്ടും തിരിച്ചുവരുകയാണിന്ന്.
കോണ്‍ഗ്രസ്സിനോട് വിയോജിപ്പുണ്ടെങ്കിലും ബിജെപി അധികാരത്തിലെത്താതിരിക്കാന്‍ സഹകരിക്കും. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വരാന്‍പാടില്ല. നെഹ്‌റുവിനെയും മഹാത്മജിയെയും മറക്കരുതെന്നും കോണ്‍ഗ്രസ് ഇനിയെങ്കിലും പാഠംപഠിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

RELATED STORIES

Share it
Top